Practice Teaching Fourth week

ഈയാഴ്ചയിലെ ആദ്യ ദിനം എനിക്ക് നല്ലതായിരുന്നില്ല. ടൈംടേബിൾ പ്രകാരം 8A ൽ ആദ്യ പിരീഡ് ഞാൻ എത്തി. ഞാൻ ക്ലാസ്സിൽ എത്തുമ്പോൾ ഹെഡ്മാസ്റ്ററും മറ്റ് അധ്യാപകരും കുട്ടികളെ മറ്റു ക്ലാസുകളിലേക്ക് മാറ്റുന്നതാണ് ഞാൻ കണ്ടത്. സ്ഥലപരിമിതി ആയതിനാൽ കുട്ടികളെ 8C, D, E എന്നീ ക്ലാസുകളിലേക്ക്  മാറ്റി. അതിനാൽ തന്നെ ഇനി8A ലെ കുട്ടികളെ പഠിപ്പിക്കുവാൻ കഴിയില്ല എന്ന് മനസ്സിലായി. അന്നേദിവസം യാതൊരു പിരീഡും എനിക്ക് പഠിപ്പിക്കുവാൻ ലഭിച്ചില്ല.

 ചൊവ്വാഴ്ച രാവിലെ 8.A-ലെ കുട്ടികളുമായി പഠന വിവരങ്ങൾ അന്വേഷിച്ചു. മറ്റ് ക്ലാസുകളിലെ കുട്ടികൾ ഒരുപാട് ഭാഗങ്ങൾ മുന്നിലായതിനാൽ 8 Aയിലെ കുട്ടികൾക്ക് പാഠം നന്നായി മനസ്സിലാകുന്നുണ്ടായിരുന്നില്ല. കുട്ടികളുടെ ഈ പരാതി ഹെഡ്മാസ്റ്ററിനു മുന്നിൽ അവതരിപ്പിച്ചു. അതിനാൽ തന്നെ ഉച്ചയ്ക്കുള്ള ഒരു മണി മുതൽ ഒന്നരമണിവരെയുള്ള ഇന്റർവെൽ സമയത്ത് രസതന്ത്രം പഠിപ്പിക്കുവാനുള്ള അനുമതി ലഭിച്ചു.സ്കൂളിലെ ഒരു കെട്ടിടത്തിന് ഉലച്ചിൽ ഉള്ളതായി കണ്ടെത്തിയതിനാൽആ കെട്ടിടത്തിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് റദ്ദാക്കി.
 ബുധനാഴ്ച പതിവുപോലെ നേരത്തെ സ്കൂളിൽ എത്തുകയും പ്രഥമ അധ്യാപകനെ കണ്ടു ഒപ്പിടുകയും ചെയ്തു. നാലാമത്തെ പിരിയഡിൽ 9 E ക് ക്ലാസ് എടുത്തു. കെട്ടിടത്തിന്റെ അവസ്ഥ റിപ്പോർട്ട് ചെയ്യുവാനായി ന്യൂസ് ചാനലുകൾ സ്കൂളിൽ എത്തിയിരുന്നു.
 വ്യാഴാഴ്ച പൊതു അവധി ആയിരുന്നു.
 വെള്ളിയാഴ്ച. ഉച്ചയ്ക്ക് ഒരു മണി മുതൽ 2 മണി വരെയുള്ള ഇന്റർവെൽ സമയത്ത് 8A ലെ കുട്ടികൾക്ക് കെമിസ്ട്രി പഠിപ്പിച്ചു. എന്നീ ആശയങ്ങൾ പഠിപ്പിച്ചു. അവസാന പിരീഡിൽ 9E ക് ക്ലാസ് എടുത്തു. രാസബന്ധനം എന്ന പാഠത്തിന്റെ റിവിഷൻ ആണ് നടത്തിയത്. എട്ടാം ക്ലാസിൽ   പഠിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം.

Comments

Popular posts from this blog

Innovative Work

Practice Teaching Third Week